മദ്യലഹരിയിൽ ബൈക്ക് യാത്രികനെ കാർ ഇടിച്ചുകൊന്ന ഡ്രൈവർ അറസ്റ്റിൽ

കൊല്ലം – തേനി ദേശീയപാതയിൽ വെച്ച് മദ്യലഹരിയിൽ ബൈക്ക് യാത്രികനെ കാർ ഇടിച്ചുകൊന്ന സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം ശൂരനാട് വടക്ക് ഗിരിപുരം ഇടയില പുരയിൽ സന്തോഷ് (46) ആണ് പൊലീസിന്റെ പിടിയിലായത്. ബൈക്ക് യാത്രികനായ ചാരുംമൂട് കരിമുളയ്ക്കൽ നൂർജഹാൻ മൻസിലിൽ അനസ് (28) ആണ് മരിച്ചത്. സന്തോഷിനെ കൊല്ലം ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി.
Read Also: മദ്യലഹരിയിൽ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ പൊലീസിനെ ആക്രമിച്ചു
വെള്ളിയാഴ്ച രാത്രി കൊല്ലം – തേനി ദേശീയപാതയിലെ ആനയടി പാലത്തിന് സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്. കരുനാഗപ്പള്ളി വവ്വാക്കാവിലെ കാർ സർവീസ് സെന്ററിലെ ജീവനക്കാരനാണ് അനസ്. സർവീസ് സെന്ററിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എതിരേ വന്ന കാർ അനസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Story Highlights: Drunk driver kills biker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here