വ്യാജ വിസ സ്റ്റാമ്പിംഗ്; കുവൈറ്റിൽ നിന്ന് നിരവധി പേരെ തിരിച്ചയച്ചു

ഇന്ത്യയിൽ നിന്ന് പുതിയ വിസയിൽ കുവൈറ്റിലെത്തിയ നിരവധി പേരെ തിരിച്ചയച്ചതായി റിപ്പോർട്ട്. പാസ്പോർട്ടിൽ വ്യാജ വിസ സ്റ്റാമ്പിംഗ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കുവൈറ്റ് വിമാനത്താവളത്തിൽ എത്തിയ ഇവരെ തിരിച്ചയക്കുകയായിരുന്നു.
ഇതുകൂടാതെ കുവൈറ്റിൽ എത്തിയതിന് ശേഷമുള്ള നടപടിക്രമങ്ങൾ നടത്തുന്ന വേളയിലും വ്യാജ വിസ സ്റ്റാമ്പിംഗ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയും നാട്ടിലേക്ക് തിരിച്ചയച്ചു. ഇവരിൽ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുതിയ വിസയിലെത്തിയ തൊഴിലാളികളും, കുടുംബ വിസയിൽ എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടതായാണ് വിവരം.
ഡൽഹിയിലെ കുവൈറ്റ് എംബസിയിലും, മുംബൈയിലെ കുവൈറ്റ് കോൺസുലേറ്റിലും വച്ച് ഏജൻ്റുമാർ മുഖേന വിസ സ്റ്റാമ്പിംഗ് നടത്തിയവരാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും.
Story Highlights: fake visa stamping, many were deported from kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here