Advertisement

‘എന്നെ ഞാനാക്കിയ രാജസ്ഥാന് വേണ്ടി കപ്പുയര്‍ത്തണം’; സഞ്ജു സാംസണ്‍

May 29, 2022
2 minutes Read
sanju samson about rajastan royals ipl final

10 വര്‍ഷം മുന്‍പാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ അരങ്ങേറുന്നത്. കൗമാര താരമായി ടീമിലെത്തിയ താരം രാഹുല്‍ ദ്രാവിഡ് എന്ന ഇതിഹാസത്തിന്റെ ശിക്ഷണത്തിലാണ് രാജസ്ഥാനില്‍ കളിച്ചു തുടങ്ങുന്നത്. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകമെങ്ങുമുള്ള രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ആവേശത്തോടെ ഉറ്റു നോക്കുന്ന നായകനാണ് സഞ്ജു സാംസണ്‍.

ഇന്ന് ഐപിഎല്‍ ഫൈനലില്‍ സഞ്ജു കിരീടം ഉയര്‍ത്താന്‍ കാത്തിരിക്കുന്നത് രാജസ്ഥാന്‍ ആരാധകര്‍ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികള്‍ കൂടിയാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മലയാളി നായകന്‍ നയിക്കുന്ന ടീം ഫൈനലിലെത്തുന്നത്. അതിനാല്‍ തന്നെ മലയാളികളും ഇന്ന് തങ്ങളുടെ സ്വന്തം ടീമിനെ പോലെയാണ് രാജസ്ഥാന്‍ വേണ്ടി ആര്‍പ്പുവിളിക്കുന്നത്.

ഇപ്പോള്‍ ഇന്നത്തെ ഫൈനല്‍ മത്സരത്തെ പറ്റി സഞ്ജു പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ്. തന്റെ ക്രിക്കറ്റ് കരിയറിലുണ്ടായ ഉയര്‍ച്ചകളെല്ലാം രാജസ്ഥാന്‍ റോയല്‍സാണ് നല്‍കിയതെന്നും അതിന് പകരം നല്‍കാനുള്ള അവസരമായാണ് താന്‍ ഈ മത്സരത്തെ കാണുന്നതെന്നും സഞ്ജു പറയുന്നു. കിരീടത്തിനായി ടീം കാത്തിരിക്കുകയാണെന്നും അതിന് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 8 മണിക്കാണ് ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുന്നത്.

Read Also: സഞ്ജു നേടുമോ? ഐപിഎൽ വിജയിയെ ഇന്നറിയാം

അതേ സമയം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 7 വിക്കറ്റിന് തകര്‍ത്ത് വമ്പന്‍ വിജയം നേടിയാണ് രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്ക് പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറിലാണ് രാജാസ്ഥന്‍ ബാംഗ്ലൂരിനെ തകര്‍ത്തത്. ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്.

Story Highlights: sanju samson about rajastan royals ipl final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top