ചീമേനി ജാനകി വധക്കേസ്; രണ്ട് പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി നാളെ

കാസർഗോഡ് ചീമേനി ജാനകി വധക്കേസിലെ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാംപ്രതി വിശാഖ്, മൂന്നാം പ്രതി അരുൺ എന്നിവരാണ് കുറ്റക്കാർ. നാളെയാണ് ശിക്ഷവിധിക്കുക.അതേസമയം കേസിലെ രണ്ടാം പ്രതി റിനീഷിനെ ജില്ലാ സെക്ഷൻസ് കോടതി വെറുതെ വിട്ടു.
2017 ഡിസംബർ 13-നായിരുന്നു ചീമേനി പുലിയന്നൂരിലെ വീട്ടിൽ മോഷണത്തിനിടെ ജാനകി കൊല്ലപ്പെട്ടത്. ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികൾ ഭർത്താവ് ഭർത്താവ് കെ.കൃഷ്ണനെ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. വീട്ടിൽനിന്ന് 17 പവനും 92,000 രൂപയും കവർന്നു. ഇതിൽ രണ്ടുപേരെ സ്കൂളിൽ ജാനകി പഠിപ്പിച്ചിരുന്നു.
റെനീഷ് കല്ലുവെട്ട് തൊഴിലാളിയായിരുന്നു. വിശാഖ് അപസ്മാര രോഗത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇവരെ ഇരുവരെയും ജാനകി ടീച്ചര്‍ ചെറിയ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നു. മോഷണ സമയത്ത് ഇവരെ ടീച്ചര്‍ തിരിച്ചറിയുകയും നിങ്ങളോ മക്കളെ എന്ന് വിളിച്ചിരുന്നതായി ടീച്ചറുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണന് പോലീസിന് മൊഴി നല്‍കിയിരുന്നു.
Read Also: ജാനകിക്കാട് പീഡനക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
മൂന്നാം പ്രതി അരുണ്‍ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്ലെത്തിയ സമയത്താണ് മോഷണത്തിന് പ്ലാനിടുന്നത്. കൊലപാതകം നടന്ന ശേഷം ഫെബ്രുവരി നാലിന് അരുണ്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയി. പിന്നീട് ഇയാളെ അബുദാബിയില്‍ നിന്നും വിമാനമാര്‍ഗം നാട്ടിലെത്തിക്കുകയിരുന്നു.
Story Highlights: Janaki murder case; Two defendants pleaded guilty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here