Advertisement

ആലപ്പുഴ ജഡ്ജിയെ അധിക്ഷേപിച്ചു; യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്

May 30, 2022
Google News 1 minute Read

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്. ആലപ്പുഴ ജഡ്ജിയെ അധിക്ഷേപിച്ചത് ആലപ്പുഴ സൗത്ത് പൊലീസ് സ്വമേധയാ കേസെടുത്തു. ആലപ്പുഴ പോപ്പുലർ ഫ്രണ്ട് എസ് പി ഓഫിസ് മാർച്ചിനിടെയായിയുന്നു അധിക്ഷേപം.

യഹിയ തങ്ങളെ കോടതി റിമാൻഡ് ചെയ്തിരിക്കുയാണ്. യഹിയയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പത്ത് വയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ് യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശി ആയതിനാൽ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Read Also: മതവിദ്വേഷ മുദ്രാവാക്യ കേസ്; യഹിയ തങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി എടുക്കാനും നിർദേശിച്ചു. സംഘടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണമെന്നും കോടതി നിർ‍ദേശിച്ചിരുന്നു.

Story Highlights: New case against Yahya Thangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here