കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാഴ്സലായെത്തിയത് 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ
18 ലക്ഷം രൂപയിലധികം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി. ആറ് വലിയ ചാക്കുകളിലായാണ് വിവിധ തരം പുകയില ഉൽപ്പന്നങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
പാഴ്സലുകൾ കണ്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ അവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 വലിയ ചാക്കുകളിലായി 390 കിലോയിൽ അധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
Read Also: 270 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
പാഴ്സൽ ബുക്ക് ചെയ്തിരുന്ന വിലാസം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊല്ലത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചതിന് പിന്നിൽ ആരാണെന്നറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: 18 lakh worth of banned tobacco products seized in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here