Advertisement

‘തൃക്കാക്കരയില്‍ വിജയം ഇടതുമുന്നണിക്കൊപ്പം’; പോളിങ് വര്‍ധനവില്‍ പ്രതീക്ഷ പങ്കുവച്ച് ഇ.പി ജയരാജന്‍

May 31, 2022
2 minutes Read

തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എല്ലാവരുടെയും പ്രവര്‍ത്തന മേഖലയായാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്. അതിന്റെ ഫലമായി സ്വാഭാവികമായി പോളിങും വര്‍ധിക്കും.

ആത്മവിശ്വാസമില്ലെങ്കില്‍ യുഡിഎഫിനും ബിജെപിക്കും നിലനില്‍പ്പ് പോലുമുണ്ടാകില്ല. തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് വരെയേ ഈ ആത്മവിശ്വാസം കാണൂ. തൃക്കാക്കരയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിക്ക് അനുകൂലമാണ്. കഴിഞ്ഞ ആറുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃക്കാക്കരയില്‍ വിലയിരുത്തപ്പെടും. കേരളത്തിന്റെയും തൃക്കാക്കരയുടെയും ഭാവിയെ കുറിച്ചും പുരോഗതിയെ കുറിച്ചും ചിന്തിക്കുന്നവര്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യും. 80 ശതമാനത്തിന് മേലെ പോളിങ് പോകുമെന്നാണ് കണക്കാക്കുന്നത്’.

Read Also: വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും; എല്ലാവരും സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്ന് താരം

ഇന്നലെയോടെ യുഡിഎഫ് ഏതാണ്ട് കളം കാലിയാക്കിയെന്നും പി സി ജോര്‍ജ് ബിജെപി തന്നെ ബാധ്യതയായി എന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.

കനത്ത പോളിങ്ങാണ് തൃക്കാക്കരയില്‍ നടക്കുന്നത്. 25.26% വോട്ടര്‍മാര്‍ ഇതുവരെ വിധിയെഴുതി. വോട്ട് ചെയ്യാന്‍ സമ്മതിദായകരുടെ തിരക്ക് കൂടിയതോടെ പല ബൂത്തുകളിലും നീണ്ട നിരയാണ്.

Story Highlights: ep jayarajan about thrikkakkara by election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top