വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് താരം

കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും. എല്ലാവരും വോട്ട്ജ ചെയ്യാൻ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും താരം പ്രതികരിച്ചു. ( mammootty cast vote )
പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ 64 നമ്പർ ബൂത്തിൽ എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.
കനത്ത പോളിംഗാണ് തൃക്കാക്കരയിൽ നടക്കുന്നത്. ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 23.08 ൽ എത്തി. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്.
എൽഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും’. ജോ ജോസഫ് പറഞ്ഞു.
ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എൻഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷണൻ പറഞ്ഞു. പിണറായി വിജയന്റെയും വി ഡി സതീശന്റെയും വാട്ടർലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും രാധാകൃഷണൻ കൂട്ടിച്ചേർത്തു.
എല്ലാ ബൂത്തുകളിലും ഏഴ് മണി മുതൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജോ ജോസഫ് പടമുഗൾ വോട്ട് ചെയ്തപ്പോൾ പാലാരിവട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ടുരേഖപ്പെടുത്തി. യുഡിഎഫിന് ജയം ഉറപ്പാണെന്ന് ഹൈബി ഈഡൻ എംപി മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: mammootty cast vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here