Advertisement

ഇന്ത്യയ്ക്ക് വേണ്ടത് തൊഴില്‍ സുരക്ഷിതത്വം, വംശീയശുദ്ധിയല്ല: രാഹുല്‍ ഗാന്ധി

May 31, 2022
2 minutes Read

വംശീയശുദ്ധിയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഒരുങ്ങുന്നെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് വിമർശനം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘വംശീയമായ ശുദ്ധി’ പഠിക്കാനായി മുമ്പ്‌ ഒരു രാജ്യം, സാംസ്‌കാരിക മന്ത്രാലയത്തിന് രൂപം നല്‍കിയതിന്റെ അന്ത്യം ശുഭകരമായിരുന്നില്ല. പ്രധാനമന്ത്രി, ഇന്ത്യ ആവശ്യപ്പെടുന്നത് ‘വംശീയമായ ശുദ്ധി’യല്ല. തൊഴില്‍ സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയുമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.

Read Also: ‘പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണം’; രാഹുൽ ഗാന്ധി

സാംസ്‌കാരിക മന്ത്രാലയം ഇന്ത്യക്കാരുടെ ‘വംശീയശുദ്ധി’യെ കുറിച്ച് പഠിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

Story Highlights: India needs job security, not ‘racial purity’: Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top