സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യത. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കേരളത്തിൽ വേനൽ മഴ ഇത്തവണ 85% അധികം ലഭിച്ചു. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 361.5 mm) ഇത്തവണ ലഭിച്ചത് 668.5 mm ആണ്. കഴിഞ്ഞ വർഷം 108% ( 751 mm) കൂടുതലായിരുന്നു.
എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.
92 ദിവസം നീണ്ട സീസണിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് എറണാകുളം ജില്ലയിലാണ് (1007.6 mm). കോട്ടയം ( 971.6 ) പത്തനംതിട്ട ( 944.5) ജില്ലകളാണ് തൊട്ട് പിറകിൽ. ഏറ്റവും കുറവ് മഴ പാലക്കാട് ( 396.8 mm), കാസർഗോഡ് ( 473 mm) എന്നീ ജില്ലകളിലും രേഖപെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here