Advertisement

പെൺകുട്ടി കിണറ്റിൽ വീണു; വെപ്രാളത്തിൽ ഓടിയെത്തിയ അമ്മ മറ്റൊരു കിണറ്റിൽ അകപ്പെട്ടു, പുറത്തെത്തിച്ചത് ഏറെ പണിപ്പെട്ട്

May 31, 2022
Google News 1 minute Read

വീട്ടിനടുത്തുള്ള പറമ്പിലെ കിണറ്റിൽ വീണ മകളെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ അമ്മ സമീപത്തുതന്നെയുള്ള മറ്റൊരു കിണറ്റിൽ വീണു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. കൊല്ലംകാവ് തത്തൻകോട് നസീർ എന്നയാളുടെ പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകൾ ഫൗസിയയുമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് സംഭവം.

പെൺകുട്ടി വീടിന് അടുത്തുള്ള കിണറ്റിൽ വീണ ശബ്‌ദം കേട്ട് ഓടിയെത്തിയ സബീന കാൽവഴുതി താഴെത്തട്ടിലുള്ള മറ്റൊരു കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ തോട്ടം തൊഴിലാളികൾ ഉടൻതന്നെ ഫൗസിയയെ രക്ഷപ്പെടുത്തി. എന്നാൽ വലിയ കിണറായതിനാൽ അമ്മയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കുന്നതിൽ ഇവർ പരാജയപ്പെടുകയായിരുന്നു.

Read Also: എരുമേലിയിൽ 5 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള കിണറ്റിലാണ് സബീന വീണത്. മാത്രമല്ല ഈ കിണറ്റിന് ചവിട്ട് തൊടികളുമില്ലായിരുന്നു. തുടർന്ന് നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനയാണ് സബീനയെ രക്ഷപ്പെടുത്തിയത്.

ഫയർമാൻ പ്രദീഷ് കിണറ്റിൽ ഇറങ്ങി റോപ്പിൽ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിംഗിനുള്ളിൽ കയറ്റിയിരുത്തിയാണ് പുറത്തെത്തിച്ചത്. സബീനയെയും മകൾ ഫൗസിയയെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

Story Highlights: Mother and daughter fall into well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here