ബിൻ ലാദനെ വാഴ്ത്തി പോസ്റ്റർ, സർക്കാർ ജീവനക്കാരന് സസ്പെൻഷൻ

അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ ചിത്രം വസതിയിൽ വച്ചതിന് സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫറൂഖാബാദിലെ നവാബ്ഗഞ്ച് ഏരിയയിലെ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി ഓഫീസിലാണ് സംഭവം. ദക്ഷിണാഞ്ചൽ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്റെ സബ് ഡിവിഷനൽ ഓഫീസർ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെതിരെയാണ് നടപടി.
ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ നിയമിക്കപ്പെട്ട എസ്‌ഡിഒ രവീന്ദ്ര പ്രകാശ് ഗൗതം, സർക്കാർ വസതിയിൽ ബിൻ ലാദന്റെ ഫോട്ടോ പതിപ്പിച്ചിരുന്നു. ‘ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർ’ എന്ന് അടികുറിപ്പായി നൽകി. ഒപ്പം തീവ്രവാദ നയങ്ങളും ചിത്രത്തിൽ വിവരിക്കുന്നു. താൻ ലാദന്റെയും, അദ്ദേഹത്തിൻ്റെ നയങ്ങളുടെയും കടുത്ത ആരാധകനാണെന്ന് പ്രകാശ് പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഭിത്തിയിൽ ഒസാമ ബിൻ ലാദൻ നിൽക്കുന്ന ചിത്രം വൈറലായതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിവാദം രൂക്ഷമായതോടെ ബിൻ ലാദന്റെ ഫോട്ടോ നീക്കം ചെയ്യുകയും എസ്ഡിഒയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights: For “Best Engineer Osama Bin Laden” Pic In Office, UP Officer Sacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here