Advertisement

‘പോളിംഗ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകും’; തൃക്കാക്കരയിൽ കോൺഗ്രസ് തോൽവി ഏറ്റുവാങ്ങുമെന്ന് കെ വി തോമസ്

June 1, 2022
Google News 2 minutes Read

തൃക്കാക്കരയിൽ കോൺഗ്രസ് തോൽവി ഏറ്റുവാങ്ങുമെന്ന് കെ വി തോമസ്. പോളിംഗ് ശതമാനം കുറഞ്ഞത് കോൺഗ്രസിന് തിരിച്ചടിയാകും. കെ സുധാകരൻ ഉൾപ്പെടെ പ്രചാരണത്തിൽ നിന്നും മാറി നിന്നത് തോൽവിയെ ഭയന്നെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. എന്ത് അശ്ലീലവും വിളിച്ചു പറയുന്നവരായി കോൺഗ്രസിന്റെ സൈബർ സംഘം മാറിയെന്നും കെ വി തോമസ് വിമർശിച്ചു.

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

ജോ ജോസഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമാ തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പി.ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാർത്ഥിത്വമെന്നും കെ വി തോമസ് പറഞ്ഞു.എല്‍ഡിഎഫ്. അതീവശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. സ്ഥിരം രാഷ്ട്രീയക്കാര്‍ വരുന്നതിന് പകരം പ്രൊഫഷണല്‍ വരട്ടേ എന്നാണ് പലരും ജോ ജോസഫിന് വോട്ടു ചെയ്തശേഷം അഭിപ്രായപ്പെട്ടത്.

തനൊക്കെ മത്സരിച്ചിരുന്ന കാലത്ത് വോട്ടിങ് ശതമാനം കൂടിയാല്‍ അത് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ന് അതൊക്കെ മാറി. പോളിംഗ് ശതമാനത്തിന്റെ കുറവും കൂടുതലും നോക്കി ആര് വിജയിക്കുമെന്ന പ്രവചനം അത്ര എളുപ്പമല്ല. കോണ്‍ഗ്രസിലെ ആഭ്യന്തരവിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പല മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പില്‍നിന്ന് അല്‍പം മാറിനിന്നു. പ്രതിപക്ഷ നേതാവിന്റെത് ഏകപക്ഷീയമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

Story Highlights: kvthomas says ldf will win in thrikkakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here