Advertisement

തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…

June 1, 2022
0 minutes Read

തിരുപ്പതിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ ഒരുങ്ങുകയാണ്. പുതിയ റെയിൽവേ സ്റ്റേഷന്റെ രൂപരേഖയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ നാ​ഗ് അശ്വിൻ. ട്വിറ്ററിലൂടെയാണ് അശ്വിൻ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന റെയിൽവേ സ്റ്റേഷന്റെ രൂപരേഖ പങ്കുവെച്ചുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായാണ് നാ​ഗം അശ്വിൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.

തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ ഈ ഡിസൈൻ ആർക്കും ഇഷ്ടപ്പെട്ടില്ലെന്നും ഒരുപാട് കമന്റുകൾ വരുന്നത് കണ്ടില്ലേയെന്നുമാണ് അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ വാസ്തുവിദ്യ മനസ്സിലാക്കുന്നവർക്ക് ഇത് രൂപകൽപ്പന ചെയ്യാൻ അനുവദിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

യെവാഡേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായാണ് നാ​ഗ് അശ്വിന്റെ അരങ്ങേറ്റം. നാനി, വിജയ് ദേവരകൊണ്ട എന്നിവർ നായകന്മാരായി അഭിനയിച്ച ചിത്രമാണിത്. കീർത്തി സുരേഷിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മഹാനടിയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ വന്ന അവസാനത്തെ ചിത്രം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top