കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം; ഹൈക്കോടതി

കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.
ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണമുണ്ട്. നിശ്ചിത സ്ഥലത്ത് മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റണം. തോന്നിയ സ്ഥലങ്ങളില്‍ നിര്‍ത്തുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകും. ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പെരുമ്പാവൂരിലെ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍.
Read Also: വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ
Story Highlights: Private bus’s horn should be banned kochi says high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here