തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വിജിലൻസ് അന്വേഷണത്തിന് റവന്യൂ മന്ത്രിയുടെ ശുപാർശ. അസ്വഭാവിക മരണങ്ങളുടെ ഇൻക്വസ്റ്റ് സമയത്തുള്ള വസ്തുക്കൾ, ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യവസ്തുക്കളും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയില്‍ സീല്‍ ചെയ്ത് സൂക്ഷിക്കാറുണ്ട്.
ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന ചില തൊണ്ടി സാധനങ്ങള്‍ കുറവ് കണ്ട സാഹചര്യത്തിലാണ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെളളി, 47,500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഈ ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്സ് അന്വേഷനത്തിന് മന്ത്രി ശുപാർശ നൽകിയത്.
Story Highlights: recommendation for vigilance investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here