ശശികല എഐഎഡിഎംകെ വിടുമോ…? സ്വാഗതമെന്ന് തമിഴ്‌നാട് ബിജെപി

പുറത്താക്കപ്പെട്ട എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ശശികലയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ. തന്റെ പാര്‍ട്ടിയായ ബിജെപി ശശികലയെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി എംഎല്‍എ നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
ശശികലയെ എഐഎഡിഎംകെ പാര്‍ട്ടിയിലെടുക്കാന്‍ തയാറായില്ലെങ്കില്‍ ബിജെപി വളരെ സന്തോഷത്തോടെ പാര്‍ട്ടിയിലെടുക്കാന്‍ തയാറാണെന്ന് നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ചയാണ് നായ്‌നാര്‍ നാഗേന്ദ്രന്റെ പ്രതികരണം.
‘അവര്‍ ചിന്നമ്മയെ ഉള്‍ക്കൊണ്ടാല്‍, എഐഎഡിഎംകെ ശക്തിപ്പെടും. ചിന്നമ്മ ബിജെപിയില്‍ ചേരാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു’, നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ തങ്ങളെ മറികടന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയാവാന്‍ ഘടകകക്ഷിയാവാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് എഐഎഡിഎംകെക്കുള്ളില്‍ മുറുമുറുപ്പുയരവേയാണ് ശശികലയ്ക്കുള്ള ക്ഷണം. എഐഎഡിഎംകെയിലെ ചിലര്‍ക്ക് മാത്രമാണ് തന്റെ വരവില്‍ എതിര്‍പ്പുള്ളതെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു.
Story Highlights: Tamil Nadu BJP ready to welcome ousted AIADMK leader Sasikala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here