ഭീകരാക്രമണം വർധിക്കുന്നു: കശ്മീരിൽ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചു. ഭീകരാക്രമണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. വെള്ളിയാഴ്ചയാണ് യോഗം നടത്താൻ തീരുമാനമായിരിക്കുന്നത്.
ഇതിനിടെ ഷോപിയാനിൽ ഇന്ന് വീണ്ടും ആക്രമണം ഉണ്ടായി. ണ് പ്രദേശവാസിക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരുക്കേറ്റ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് ഗുജറാത്തിൽ
അതേസമയം ജമ്മു കശ്മീരിൽ ന്യൂനപക്ഷ വിഭാഗക്കാർക്ക് പരാതിയറിയിക്കാൻ പ്രത്യേക സെൽ ഒരുക്കിയെന്ന് അധികൃതർ അറിയിച്ചു. ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏത് ബുദ്ധിമുട്ടും ഇതുവഴി അധികൃതരെ അറിയിക്കാമെന്നും ജമ്മു കശ്മീർ പിആർഡി അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കശ്മീരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭീകരരുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാണ്.
Story Highlights: Amit Shah calls for meet to review security in J&K
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here