ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം’; മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഫയൽ തീർപ്പാക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി. ഫയൽ നീക്കം വേഗത്തിലാക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ജൂൺ 10 മുതൽ സെപ്തംബർ 30 വരെ ഫയൽ തീർപ്പാക്കാൻ പ്രത്യേക യജ്ഞം. ഇതിന് മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകും. (cm directs files to be disposed of speedily)
തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് മന്ത്രിമാർ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റുകളിൽ അടക്കം ഫയൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചത്.
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുക ലക്ഷ്യമിട്ട് കഴിഞ്ഞ മാസവും മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഫയൽ തീർപ്പാക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും, ഒരാളുടെ പക്കൽ എത്ര ദിവസം ഫയൽ കൈവശം വെക്കാമെന്നതിന് പരിധി നിശ്ചയിക്കാനും വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
ഒരു ഫയൽ ഒട്ടേറെ പേർ കാണേണ്ടതുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത് ഫയൽ തീർപ്പാക്കുന്നതിൽ കാലതാമസം വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസുകളിലും ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ നീക്കം.
Story Highlights: cm directs files to be disposed of speedily
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here