തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സിപിഐഎം; 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി എൻ മോഹനൻ ട്വന്റിഫോറിനോട്

തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി എൻ മോഹനൻ ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫിന് നേട്ടമുണ്ടാകും. നഗരസഭയിലും ലീഡ് കൂടും. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് പൊട്ടത്തരമെന്ന് സി എൻ മോഹനൻ പറഞ്ഞു.(cpim will win in thrikkakara says cn mohanan)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
‘പഴുതടച്ച സംഘടനാ പ്രവർത്തനമാണ് ഞങ്ങൾ ചെയ്‌തത്. സാധാരണ വോട്ടുചെയ്‌തവരുടെ പുനപരിശോധന ഞങ്ങൾ നടത്തും, അതിൽ വ്യക്തമായത് എൽഡിഎഫ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ്. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് പൊട്ടത്തരമാണ്. മണ്ഡലത്തിന്റെ സവിശേഷത വച്ചുകൊണ്ട് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽ ഡി എഫിന് നേട്ടമുണ്ടാകും. നഗരസഭയിലും ലീഡ് കൂടും’- സി എൻ മോഹനൻ ട്വന്റിഫോറിനോട് പറഞ്ഞു.
എന്നാൽ തൃക്കാക്കര തെരെഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയായിരിക്കുമെന്ന് മുൻ ഡി സി സി സെക്രട്ടറി എംബി മുരളീധരൻ പറഞ്ഞു. കോൺഗ്രസിനോടുള്ള അതൃപ്‌തിയും അസ്വാരസ്യവും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുൻ കോൺഗ്രസ് നേതാവ് എംബി മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ജനവിധി അറിയാന്‍ ഇനി ഇരുപത്തിനാല് മണിക്കൂറിന്‍റെ മാത്രം കാത്തിരിപ്പ്. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ വോട്ടെണ്ണല്‍ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വന്‍ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും.
Story Highlights: cpim will win in thrikkakara says cn mohanan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here