Advertisement

‘എംഎസ് ധോണി’ സംവിധായകൻ ഇന്ത്യയുടെ ഐതിഹാസിക ഓസീസ് പര്യടനത്തിന്റെ ഡോക്യുമെന്ററിയൊരുക്കുന്നു

June 2, 2022
1 minute Read

ഇന്ത്യയുടെ ഐതിഹാസിക ഓസീസ് പര്യടനത്തിൻ്റെ ഡോക്യുമെൻ്ററി അണിയറയിൽ ഒരുങ്ങുന്നു. മുൻ ഇന്ത്യൻ നായകൻ നായകൻ എംഎസ് ധോണിയുടെ ബയോപിക് ‘എംഎസ് ധോണി, ദി അൺനോൺ സ്റ്റോറി’ ഒരുക്കിയ നീരജ് പാണ്ഡെയാണ് ഡോക്യുമെൻ്ററീ അണിയിച്ചൊരുക്കുക. ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്ടിൽ ഡോക്യുമെൻ്ററി സ്ട്രീം ചെയ്യും. ജൂൺ 16ന് ഡോക്യുമെൻ്ററി സ്ട്രീം ചെയ്തുതുടങ്ങും.

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ 2-1നു വിജയിച്ചത് ലോക ക്രിക്കറ്റ് ഭൂപടത്തിൽ തന്നെ ഐതിഹാസികമായ സംഭവമായിരുന്നു. വർഷങ്ങളായി ഓസ്ട്രേലിയ പരാജയമറിയാത്ത ഗാബയിൽ വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. പരമ്പരക്കിടെ ഇന്ത്യയുടെ പല താരങ്ങളും പരുക്കേറ്റ് പുറത്തായിരുന്നു. ഒട്ടേറെ യുവതാരങ്ങളാണ് റിസർവ് നിരയിൽ നിന്ന് പോലും ടീമിൽ അരങ്ങേറിയത്. മുഹമ്മദ് സിറാജിനെതിരെ നടന്ന വംശീയാധിക്ഷേപങ്ങളും ചർച്ച ആയിരുന്നു. ഒരു ഇന്നിംഗ്സിൽ ഇന്ത്യ 36 റൺസിന് ഓൾഔട്ടായിയിരുന്നു. ഇതൊക്കെ മറികടന്നാണ് ഇന്ത്യ പരമ്പര നേടിയത്.

Story Highlights: india tour australia documentary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top