കശ്മീരിനെ അധികാരത്തിന്റെ പടവുകളാക്കി മാറ്റുക മാത്രമാണ് ബിജെപി ചെയ്തത്; സമാധാനം ഉടൻ പുനഃസ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി

കശ്മീരിൽ സമാധാനം ഉടൻ പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിനെ അധികാരത്തിന്റെ പടവുകളാക്കി മാറ്റുക മാത്രമാണ് ബിജെപി ചെയ്തത്. കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.(rahulgandhi tweet about kashmir murders)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
‘ബിജെപി കശ്മീരിനെ അധികാരത്തിലേക്കുള്ള ഗോവണിയായി മാത്രമാണ് കണ്ടതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. സാധാരണക്കാരായ ജനങ്ങൾ ദിവസേനെ കശ്മീരിൽ കൊല്ലപ്പെടുകയാണ്. കശ്മീർ പണ്ഡിറ്റുകൾ പാലായനം ചെയ്യപ്പെടുകയാണ്. അവരെ സംരക്ഷിക്കേണ്ടവർ പക്ഷേ സിനിമയുടെ പ്രമോഷന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു’- രാഹുൽ ഗാന്ധി.
ജമ്മു കശ്മീരിലെ കുൽഗാമിൽ ബാങ്ക് മാനേജരെ വെടിവച്ച് കൊന്നതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന. കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് എന്ന സംഘടനയാണ് പ്രസ്താവനയിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കശ്മീരിനെ മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്ന് പ്രസ്താവനയിൽ പറയുന്നു.
Story Highlights: rahulgandhi tweet about kashmir murders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here