Advertisement

‘അവൻ സ്വാർത്ഥതയില്ലാതെ കളിച്ചു’; സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

June 2, 2022
1 minute Read

രാജസ്ഥാൻ റോയൽസിൻ്റെ മലയാളി നായകൻ സഞ്ജു സാംസണിനെ പുകഴ്ത്തി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബ കരീം. സഞ്ജു നിസ്വാർത്ഥമായ കളിയാണ് സീസണിൽ കളിച്ചത്. ബാറ്റിംഗ് ഓർഡറിൽ ചില കളികളിലൊക്കെ സഞ്ജു താഴേക്കിറങ്ങിയത് ശരിയായില്ലെന്നും സാബ കരീം പറഞ്ഞു. സീസണിൽ 28.62 ശരാശരിയിൽ 458 റൺസാണ് സഞ്ജു സാംസൺ. 146.79 ആണ് സ്ട്രൈക്ക് റേറ്റ്.

“സഞ്ജു സീസണിൽ സ്വയം നവീകരിക്കുകയായിരുന്നു. ഒരു സ്വാർത്ഥതയുമില്ലാതെ അവൻ സീസണിൽ ഉടനീളം കളിച്ചു. ചില നിർണായക ഘട്ടങ്ങളിൽ സഞ്ജുവിനു റൺസ് നേടാനായില്ല എന്നത് അംഗീകരിക്കുക്കുന്നു. പക്ഷേ, അപ്പോഴും ടൈമിങിലും മറ്റും സഞ്ജു പുലർത്തിയിരുന്ന മികവ് ശ്രദ്ധേയമാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റിൽ വേഗം റൺസ് നേടുന്ന എന്നതാണ് അവൻ സ്വീകരിച്ച തന്ത്രം. മികച്ച ബൗളർമാരെ തന്നെ ആക്രമിക്കാനും സഞ്ജു ശ്രദ്ധിച്ചു. പല മത്സരങ്ങളിലും ഇത് പ്രാവർത്തികമാക്കാൻ അവനു സാധിച്ചു. ക്യാപ്റ്റനായതോടെ സഞ്ജുവിൻ്റെ ബാറ്റിംഗ് കൂടുതൽ മെച്ചപ്പെട്ടു. അദ്ദേഹത്തിന് കൂടുതൽ സ്ഥിരതയുണ്ടായി. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഏറ്റവും അനുയോജ്യൻ സഞ്ജു തന്നെയാണ്. ചില മത്സരങ്ങളിൽ അശ്വിൻ സഞ്ജുവിനു മുൻപ് ഇറങ്ങിയത് പിഴവാണ്. ബാറ്റിംഗ് ഓർഡറിൽ സഞ്ജു താഴേക്കിറങ്ങി കളിച്ചത് ശരിയായെന്ന് എനിക്ക് തോന്നുന്നില്ല.”- സാബ കരീം വ്യക്തമാക്കി.

Story Highlights: saba karim sanju samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top