ലോകത്തെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കാന്‍ സൗദി

ലോകത്തെ എറ്റവും വലിയ കെട്ടിടം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിര്‍മിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെങ്കടല്‍ തീരത്ത് 500 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സൗദി നിര്‍മിക്കുന്ന നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും കെട്ടിടം ഉയരുക.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. ലോകത്തെ മറ്റുകെട്ടിടങ്ങളെക്കാള്‍ വളരെ വലുതായിരിക്കും ഇരട്ടഗോപുരം. ഏകദേശം 500 മീറ്റര്‍ ഉയരവും ഡസന്‍ കണക്കിന് മൈലുകള്‍ നീളവും കെട്ടിടത്തിനുണ്ടാകുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: സൗദിയിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപകീർത്തിപ്പെടുത്തലിന് കടുത്ത ശിക്ഷ
പാര്‍പ്പിട സൗകര്യങ്ങള്‍ക്കൊപ്പം ഓഫീസുകളും കെട്ടിടത്തിന്റെ ഭാഗമാകും. ഇവയ്ക്ക് പുറമേ വിവിധ ഫാക്ടറികളും മാളുകളും ഉള്‍പ്പെടെയുള്ള വലിയൊരു ലോകവും ഇരട്ട ഗോപുരത്തിലുണ്ടാകും.
Story Highlights: Saudi Arabia’s $500 Billion Plan For World’s Largest Buildings Ever
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here