തെലങ്കാന യാഥാർഥ്യമാവാൻ കാരണം കോൺഗ്രസ്; രാഹുൽ ഗാന്ധി

തെലങ്കാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ എട്ടു വർഷമായി മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ദുർഭരണം സംസ്ഥാനത്തെ തളർത്തിയെന്ന് രാഹുൽ. മികച്ച ഭാവി തേടിയ ജനങ്ങളുടെ ആഗ്രഹത്തിന്റെ പരിണിതഫലമാണ് സംസ്ഥാന രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന രൂപീകൃത ദിനത്തിലാണ് കോൺഗ്രസ് നേതാവ് ടിആർഎസിനെ വിമർശിച്ചത്.
“ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന ജനിച്ചത്, മെച്ചപ്പെട്ട ഭാവിക്കായുള്ള ജനങ്ങളുടെ അഭിലാഷത്തിൽ നിന്നാണ്. കോൺഗ്രസ് പാർട്ടിയും സോണിയ ഗാന്ധിയും ജനങ്ങളുടെ ശബ്ദം കേൾക്കുകയും, തെലങ്കാന എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തതിൽ എനിക്ക് അഭിമാനമുണ്ട്.” – രാഹുൽ ട്വീറ്റ് ചെയ്തു.
“കഴിഞ്ഞ എട്ടു വർഷമായി സംസ്ഥാനത്ത് നടക്കുന്നത് ദുർഭരണമാണ്. തെലങ്കാനയെ മാതൃകാ സംസ്ഥാനമാക്കി കെട്ടിപ്പടുക്കുന്നതിനും, കർഷകരും തൊഴിലാളികളും ദരിദ്രരും ഉൾപ്പെടെ എല്ലാവരുടെയും അഭിവൃദ്ധി ഉറപ്പാക്കുന്നതിനു കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്.” രാഹുൽ കൂട്ടിച്ചേർത്തു. 2014 ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം പാർലമെന്റിൽ പാസാക്കിയതിന് ശേഷം, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് തെലങ്കാന രൂപീകരിച്ചത് ഈ ദിവസമാണ്.
Story Highlights: Telangana Suffered “Extreme Misgovernance” By KCR’s Party: Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here