വിശാഖപട്ടണത്ത് വാതകച്ചോര്‍ച്ച; 30 തൊഴിലാളികള്‍ ആശുപത്രിയില്‍

ആന്ധ്രാപ്രദേശില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 30 സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശാഖപട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. അടുത്തുള്ള തുണിമില്ലില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് വാതകം ചോര്‍ന്നതോടെ ശാരീരിക അസ്വസ്ഥതയുണ്ടായത്.
30 പേരെയാണ് പ്രദേശത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അബോധാവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാല് പേര്‍ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ആരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
Read Also: കർണാടകയിൽ 10 പേർ വെന്തുമരിച്ചു
പോറസ് ലബോറട്ടറിയുടെ തൊട്ടടുത്തായാണ് വസ്ത്രനിര്‍മ്മാണശാല സ്ഥിതിചെയ്യുന്നത്. 1800ഓളം പേരാണ് സ്ഥലത്ത് ജോലി ചെയ്തിരുന്നത്. ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടാവുകയും തൊഴിലാളികള്‍ക്ക് പലര്‍ക്കും ഛര്‍ദി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊഴിലാളികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. അപകടത്തെ കുറിച്ച് വിശദമായി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: 30 labours hospitalized due to gas leakage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here