Advertisement

അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങളുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; എ കെ ആന്റണി

June 3, 2022
1 minute Read

അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് തൃക്കാക്കരയിലെ വിധിയെഴുത്ത്. ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നാണ് അറിയേണ്ടത്. തൃക്കാക്കരയിലെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും, എല്ലാ സമുദായക്കാര്‍ക്കും, എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയായിരുന്നു ഉമാ തോമസ്. അവര്‍ക്ക് മുമ്പില്‍ മറ്റുള്ളവരെല്ലാം തകര്‍ന്നടിഞ്ഞു. യു ഡി എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം മണ്ഡലത്തിലുണ്ടായി. ജനം ദുരിതം അനുഭവിക്കുമ്പോള്‍ അവരെ ആശ്വസിപ്പിക്കേണ്ടതിന് പകരം മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ കറങ്ങുകയായിരുന്നുവെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച ലീഡിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഉമ ലീഡെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ആഹ്‌ളാദം പ്രകടിപ്പിച്ചു.
പിടി തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനന്ദിച്ചുമുള്ള മുദ്രാവാക്യം വിളിയില്‍ പിന്നീട് കാര്യമായി പരമാര്‍ശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിലേക്ക് പോയ മുതിര്‍ന്ന നേതാവ് കെ.വി.തോമസാണ്. പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

ആദ്യറൗണ്ടില്‍ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെയാണ് ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിന് മുന്നില്‍ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്.

Read Also: ‘കൊച്ചിക്ക് പഴയ കൊച്ചിയാകാനാണ് വിധി’: എം എം മണി

ഇതിനിടെ ഗംഭീര വിജയവഴിയില്‍ മുന്നേറുന്ന ഉമാ തോമസിനെ അനുമോദിച്ച് കെ.വി തോമസ് രംഗത്ത് വന്നു. ഉമയുടേത് മികച്ച വിജയമാണെന്നും ജയത്തിന് ഉമയയേയും പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളേയും അഭിനന്ദിക്കുന്നതായും കെ.വി.തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: A K Antony on Thrikkabyoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top