ഒരു ജനനായകന്‍ എങ്ങനെയാകണമെന്ന് മനസിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം; ഗണേഷ് കുമാറിനെ കുറിച്ച് അനുശ്രീ

നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനെ പ്രശംസിച്ച് നടി അനുശ്രീ. പാര്‍ട്ടിക്ക് അതീതമായി, ജാതിമതഭേദമന്യേ നിലകൊള്ളുന്ന ഗണേഷ് കുമാര്‍ പത്തനാപുരത്തിന്റെ അഹങ്കാരമാണെന്ന് അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള ജനപ്രീതി ഇപ്പോഴും അദ്ദേഹത്തിനുണ്ട്. അനുശ്രീ പറയുന്നു.
അനുശ്രീയുടെ വാക്കുകള്‍;
ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്‌കുമാര്‍,ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍…2002-2003 സമയങ്ങളില്‍ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു.. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു.. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.’
Read Also: നടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ഷാനിദ് ആസിഫലി
The smile of Acceptance’..ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം..പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്.. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാംല്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്..
.keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍…
Story Highlights: actress anusree about kb ganesh kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here