“പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…

മിൽക്ക് സീയെ കുറിച്ച് കേട്ടിട്ടുണ്ടോ? സമുദ്രത്തിലെ അസാധാരണമായ സമുദ്ര പ്രതിഭാസത്തെയാണ് മിൽക്ക് സീ അഥവാ പാൽ കടൽ എന്ന് പറയുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി ഇങ്ങനെ ഒരു പ്രതിഭാസത്തെ കുറിച്ച് ഗവേഷകർക്കിടയിൽ ചർച്ച നടക്കുന്നുണ്ട്. 2015 ൽ ഈ പ്രതിഭാസം ക്യാമറയിൽ പകർത്തുന്നതിലൂടെയാണ് പാൽകടൽ എന്ന പ്രതിഭാസം സ്ഥിരീകരിക്കുന്നത്. സാറ്റലൈറ്റ് ക്യാമറ വഴിയാണ് ഗവേർഷകർക്ക് ഈ ചിത്രം ലഭിച്ചത്. ചില ബയോലൂമിനസെന്റ് ബാക്ടീരിയകൾ അല്ലെങ്കിൽ ഡൈനോഫ്ലാഗെലേറ്റുകൾ മൂലമാണ് ഈ പ്രതിഭാസം നടക്കുന്നത്. കടലിൽ സംഭവിക്കുന്ന നീല തിളക്കമാണ് ഈ പ്രതിഭാസം. 1870 പുറത്തിറങ്ങിയ ജൂൾസ് വെർണിന്റെ “20000 ലീഗ്‌സ് അണ്ടർ സീ” എന്ന നോവലിലും ഈ പ്രതിഭാസത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
ഇപ്പോഴും മിൽക്ക് സീയെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകർ. മുഴുവനായും ഈ രഹസ്യത്തിന്റെ ചുരുളഴിക്കാൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. ഭൂമിയിലെ ഏറ്റവും വലിയ ബയോലൂമിനസെന്‍സ് ആയിരിക്കാം ഈ മിൽക്ക് സീയ്ക്ക് കാരണമെന്നും പറയപ്പെടുന്നു. എങ്കിലും മിൽക്ക് സീയെ കുറിച്ച് നിരവധി ചോദ്യങ്ങൾക്ക് ഇനിയും കൃത്യമായി ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
പല തവണയായി മിൽക്ക് സീ കടലിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1915 മുതൽ 1993 വരെയുള്ള കാലയളവിൽ ഏകദേശം 235 തവണ ഈ പ്രതിഭാസം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് കണക്കുകൾ പ്രകാരം വർഷത്തിൽ ശരാശരി മൂന്ന് തവണയെങ്കിലും മിൽക്ക് സീ കാണപ്പെടും. ഇതിന് ഏകദേശം ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ വലുപ്പം ഉണ്ട്. ഒരുപാട് വർഷ കാലത്തിന് ശേഷമാണ് ഈ പ്രതിഭാസത്തെ സ്ഥീരീകരിച്ചത്. അതുവരെ ഇതിനെ കുറിച്ചുള്ള ചർച്ചകളും പഠനങ്ങളുമായിരുന്നു നടന്നിരുന്നത്.
1985 ൽ മിൽക്ക് സീയിലൂടെ സഞ്ചരിച്ച ഒരു ഗവേഷക സംഘം അവിടെ നിന്ന് ജലം സംഭരിക്കുകയും പഠനത്തിനായി കൊടുക്കുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷം ജലത്തിൽ സൂക്ഷ്മ ബാക്ടീരിയകളും ജീവികൾക്കും ഒപ്പം വിബ്രിയോ ഹാര്‍വയ് എന്ന മറൈന്‍ ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ബയോലൂമിനന്‍സ് അഥവാ പ്രകാശം ശേഖരിച്ച് അവ പ്രതിഫലിപ്പിക്കാൻ കഴിവുള്ളവയാണ് ഈ ബാക്ടീരിയകൾ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അപ്രതീക്ഷിതമായാണ് ഇത് പ്രത്യക്ഷപ്പെടുക. ഇനി അല്ലാത്ത മനുഷ്യ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യക്ഷപെട്ടാലും പുറത്തെ പ്രകാശങ്ങളുടെ സാന്നിധ്യം മൂലം ഇതിന്റെ പ്രകാശം പുറത്തേക്ക് പ്രതിഫലിക്കില്ല.
Story Highlights: facts about milksea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here