ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; 7 പേർക്ക് പരുക്ക്

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. വഡോദരയിലെ നന്ദേസാരി വ്യവസായ മേഖലയിലാണ് സംഭവം. ദീപക് നൈട്രൈറ്റിന്റെ കെമിക്കൽ നിർമ്മാണ ശാലയുടെ ഒരു ഭാഗത്ത് സ്ഫോടനം നടന്നത്.
വിഷപ്പുക ശ്വസിച്ച ഏഴ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിലും പരിസരത്തുമായി താമസിക്കുന്ന 700 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പത്ത് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിദേയമാക്കിയത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വളരെ ദൂരെ നിന്ന് തന്നെ പുക കാണാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുക ശ്വസിച്ച ഏഴ് തൊഴിലാളികളെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി അഡോദര കളക്ടർ ആർബി ബരാദ് വാർത്താ ഏജൻസിയോട് പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും ജീവനക്കാർക്ക് നൽകുമെന്ന് ദീപക് നൈട്രൈറ്റ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: fire at Vadodara chemical factory after blast; seven hospitalised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here