അമ്പരിപ്പിക്കുന്ന വീഡിയോ; ഒന്നര സെക്കൻഡിൽ റുബിക്സ് ക്യൂബ് പരിഹരിച്ച് യുവാവ്…

റൂബിക്സ് ക്യൂബ് പരിഹരിക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. ചിലർക്കത് പ്രയാസമുള്ളതാണെങ്കിൽ മറ്റു ചിലർ അത് എളുപ്പത്തിൽ പരിഹരിക്കും. പക്ഷെ റുബിക്സ് ക്യൂബ് പരിഹരിക്കുക എന്നത് നിസ്സാര കാര്യമല്ല എന്നത് വാസ്തവം. എന്നാൽ വെറും 1.26 സെക്കൻഡ് കൊണ്ട് റുബിക്സ് ക്യൂബ് പരിഹരിക്കുന്ന ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അവിശ്വസനീയം ഈ വീഡിയോ എന്നാണ് ആളുകൾ കുറിച്ചത്.
ഹൈഡ് എന്ന വ്യക്തി ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘റൂബിക്സ് ക്യൂബ് വേൾഡ് റെക്കോർഡ് – 1.26 സെക്കൻഡ്’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് നിമിഷങ്ങൾക്കകം ഷെയർ ചെയ്തത്. വിഡിയോയിൽ ഹൈഡ് ഒരു കസേരയിൽ ഇരിക്കുകയാണ്. ഒരു റൂബിക്സ് ക്യൂബ് മുന്നിലുള്ള ഒരു പെട്ടിയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മറ്റൊരാൾ പെട്ടി നീക്കം ചെയ്യുമ്പോൾ ഹൈഡ് റൂബിക്സ് ക്യൂബ് എടുത്ത് നിമിഷ നേരം കൊണ്ട് റുബിക്സ് ക്യൂബ് പരിഹരിക്കുന്നു. ടൈമർ അനുസരിച്ച് റൂബിക്സ് ക്യൂബ് 1.26 സെക്കൻഡിൽ പരിഹരിക്കപ്പെട്ടു. ചുറ്റുമുള്ളവർ വളരെ കൗതുകത്തോടെയാണ് വീഡിയോയോട് പ്രതികരിച്ചത്.
സോഷ്യൽ മീഡിയയിലും വീഡിയോ എല്ലാവരെയും അമ്പരിപ്പിച്ചു. ക്യൂബ് ശെരിയാണോ തുടങ്ങിയ കമന്റുകൾ പോലും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. എല്ലാവരുടെയും സംശയങ്ങൾക്ക് മറുപടിയും ഹൈഡ് നൽകിയിട്ടുണ്ട്. ‘ഇതൊരു തമാശയാണ്, ഞാനൊരു മാന്ത്രികനാണ്’ എന്ന് വ്യക്തമാക്കി മറ്റൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് അത്രവേഗത്തിൽ ക്യൂബ് പരിഹരിച്ചതെന്നും വിഡിയോയിലൂടെ കാണിച്ചുതരുന്നുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here