ഇനി ഇസ്രായേല്‍ സേനയില്‍ സ്ത്രീകള്‍ വേണ്ട; എതിര്‍പ്പുമായി ജൂതപുരോഹിതന്മാര്‍

പുരുഷന്മാരോടൊപ്പം സ്ത്രീകളെയും യുദ്ധയൂണിറ്റുകളിലേക്ക് ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനൊരുങ്ങി ഇസ്രയേല്‍ പ്രതിരോധ സൈന്യം. ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ജൂതപുരോഹിതന്മാര്‍ ഒപ്പുവച്ചു. പരമ്പരാഗത യഹൂദ നിയമം പാലിക്കുന്ന സൈനികര്‍ക്ക് സ്ത്രീകളോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്തതാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം.
‘അപകടകരമായ ഘട്ടങ്ങള്‍ ഒഴിവാക്കാനും ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഐക്യവും രാജ്യത്തിന്റെ ഐക്യവും നിലനിര്‍ത്താനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു, പ്രസ്താവനയില്‍ ഒപ്പുവച്ചുകൊണ്ട് ജൂതപുരോഹിതന്മാര്‍ അറിയിച്ചു.
എലൈറ്റ് ഹെലികോപ്റ്റര്‍ബോണ്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റില്‍ ആദ്യമായി സേവനം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുമെന്ന് ഐഡിഎഫ് കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജൂതപുരോഹിതന്മാരുള്‍പ്പെടെ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ഐഡിഎഫില്‍ സമ്പൂര്‍ണ്ണ ലിംഗ സമത്വം ആവശ്യപ്പെട്ട് വനിതകളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി മുന്‍നിര്‍ത്തിയായിരുന്നു ഐഡിഎഫ് പ്രഖ്യാപനം.
Read Also: തുര്‍ക്കിക്ക് ഇനി പുതിയ പേര്; ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
ഇസ്രയേല്‍ പ്രതിരോധ സേനയില്‍ മാത്രമല്ല, വ്യോമ പ്രതിരോധ യൂണിറ്റുകളിലും ഇസ്രയേലില്‍ നിരവധി സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. ഇന്ന് വ്യോമസേനയില്‍ 95 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഐഡിഎഫിന്റെ കണക്ക്. കൂടുതല്‍ സ്ത്രീകളെ യുദ്ധമേഖലയില്‍ വിന്യസിക്കുന്നത് പ്രായോഗിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും മറ്റ് കാരണങ്ങള്‍ കൊണ്ടല്ലെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
യുദ്ധമേഖലകളില്‍ സ്ത്രീകളെ വിനിയോഗിക്കുന്നത് ദേശസുരക്ഷയെ ബാധിക്കുമെന്നും ജൂതപുരോഹിതന്മാര്‍ പറയുന്നു.
Story Highlights: moves to stop women’s integration into combat units israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here