യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു; മാസ്‌ക്കിട്ടെത്തി ആക്രമിച്ച ആറുപേര്‍ക്കായി തെരച്ചില്‍

പഞ്ചാബില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം. ബദനി കാളന്‍ മേഖലയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ ആറംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ട്. 25കാരനായ ദേശ് രാജാണ് കൊല്ലപ്പെട്ടത്. (25-year-old hacked to death in punjab)
മോഗ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ബൈക്കുകളിലെത്തിയ അക്രമികള്‍ വടിവാളുകളും കത്തികളും കമ്പും കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മരക്കുറ്റികളും കമ്പുകളുമായി എത്തിയ സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷമാണ് കത്തികൊണ്ട് കഴുത്തറുത്തത്.
Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ പലരും മുഖംമറച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എല്ലാവരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അക്രമി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
Story Highlights: 25-year-old hacked to death in punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here