Advertisement

അഴിമതി, കൈക്കൂലി; ഒരു മാസത്തിനിടെ സൗദിയില്‍ അറസ്റ്റിലായത് 41 പേര്‍

June 4, 2022
2 minutes Read

കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ചൂഷണം, വ്യാജരേഖ ചമയ്ക്കല്‍ സൗദി അറേബ്യയില്‍ അഴിമതി കേസില്‍ ഒരു മാസത്തിനിടെ അറസ്റ്റിലായത് 41 പേര്‍. കണ്‍ട്രോള്‍ ആന്‍ഡ് ആന്‍റി കറപ്ഷന്‍ കമ്മീഷന്‍ അതോറിറ്റി (നസഹ) കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.(forty one people arrested in saudi for corruption)

161 പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ കാലയളവില്‍ അതോറിറ്റിയുടെ മുമ്പില്‍ എത്തിയ നിരവധി ക്രിമിനല്‍, സിവില്‍ കേസുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും പ്രതികള്‍ക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും നസഹ അതോറിറ്റി വ്യക്തമാക്കി.

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും 980 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ 01144 20057 എ​ന്ന ന​മ്പ​റി​ൽ ഫാ​ക്സ് വ​ഴി​യോ അ​റി​യി​ക്ക​ണ​മെ​ന്നും ന​സ​ഹ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Story Highlights: forty one people arrested in saudi for corruption

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top