ഹിജാബ് ധരിച്ച് ക്ലാസിലെത്തി; കർണാടകയിൽ ഒരു വിദ്യാർത്ഥിനിയെക്കൂടി സസ്‌പെൻഡ് ചെയ്ത് കോളജ് അധികൃതർ

കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ ഒരു വിദ്യാർത്ഥിയ്‌ക്ക് കൂടി സസ്‌പെൻഷൻ. ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളജിലെ വിദ്യാർത്ഥിനിയ്‌ക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. ഇതോടെ ഹൈക്കോടതി വിധി ലംഘിച്ചതിന്റെ പേരിൽ കോളജിൽ നിന്നും നടപടി നേരിടുന്ന വിദ്യാർത്ഥിനികളുടെ എണ്ണം ഏഴായി.(one more girl suspended for wearing hijab in classrooms)
ഇന്നലെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിച്ച ആറ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് എത്തിയത്. വിദ്യാർത്ഥികളിൽ ചിലർ താക്കീത് നൽകിയെങ്കിലും ഇത് വകവയ്‌ക്കാതെ വിദ്യാർത്ഥിനി ക്ലാസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…
ഡ്രസ് കോഡ് പാലിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതെന്ന് കോളജ് അധികൃതർ പറഞ്ഞു. ഡ്രസ് കോഡ് പാലിക്കുമെന്ന് എഴുതി നൽകിയാൽ ഏഴ് പേർക്കും എതിരായ നടപടി പിൻവലിക്കാം. ലേഡീസ് റൂമുകളിൽ നിന്നും ഹിജാബ് അഴിച്ചുമാറ്റി വേണം ക്ലാസുകളിൽ പ്രവേശിക്കാൻ എന്ന് തങ്ങൾ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചു. നിയമ ലംഘനം തുടരുകയാണെങ്കിൽ കോളജിൽ നിന്നും പുറത്താക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights: One more girl suspended for wearing hijab in classrooms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here