തൃക്കാക്കര എൽഡിഎഫിന് രാഷ്ട്രീയമായി അത്ര സ്വാധീനമുള്ള മണ്ഡലമല്ല; മന്ത്രി പി രാജീവ്

തൃക്കാക്കരയിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയില്ല. ഇടതുപക്ഷ വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിനൊപ്പം സഹതാപത്തിന്റെ ഘടകം കൂടി കൂട്ടിച്ചേർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. തൃക്കാക്കര എൽ ഡിഎഫിന് രാഷ്ട്രീയമായി അത്ര സ്വാധീനമുള്ള മണ്ഡലമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും അത് കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവിടെ സ്വാധീനമുണ്ടാക്കാൻ പരമാവധി ശ്രമിച്ചു. വോട്ടിന് വർധനവുണ്ട് പക്ഷെ എതിരാളികൾ വോട്ട് ആകെ കേന്ദ്രീകരിച്ചുവെന്നും സഹതാപത്തിന്റെ ഘടകം കൂട്ടിച്ചേർത്തുവെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എ മന്ത്രി പി.രാജീവ് ജനവിധി വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു . തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു.
എൽഡിഎഫ് വോട്ടിൽ വർധന ഉണ്ടായി . എൽഡിഎഫും യുഡിഎഫും വോട്ട് വർധിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 31,000 വോട്ടിന് പിറകിൽ പോയ മണ്ഡലത്തിലാണ് വോട്ട് വർധിപ്പിക്കാനായതെന്നും പി.രാജീവ് പറഞ്ഞു. തൃക്കാക്കര കുറച്ച് കടുപ്പമുള്ള മണ്ഡലമായിരുന്നു. സിൽവർലൈനിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read Also: ‘എന്നെ നയിക്കുന്നത് പി ടി, അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും’; ഉമ തോമസ്
വികസനമടക്കമുള്ള എല്ലാ കാര്യങ്ങളുംമണ്ഡലത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. മറ്റ് ഘടകങ്ങൾ പരിശോധിക്കേണ്ടതാണ്. കാര്യങ്ങൾ സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുണ്ട്. അത് ആ തരത്തിൽ തന്നെ വിലയിരുത്തുമെന്നും രാജീവ് പറഞ്ഞു.
Story Highlights: P Rajeev On Thrikkakara Byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here