Advertisement

ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദം; പത്തനംതിട്ടയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി

June 4, 2022
1 minute Read
police officer suicide pathanamthitta
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്തനംതിട്ട പെരുമ്പെട്ടി സ്‌റ്റേഷനിലെ സിപിഒയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അനീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന് ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയില്‍ അനീഷിനെ കണ്ടത്.

Read Also: പൊലീസ് സ്‌റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം

Story Highlights: police officer suicide pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement