Advertisement

ഉമ തോമസ് ഉപ്പുതോട്ടിൽ; പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാർത്ഥിക്കും

June 4, 2022
1 minute Read

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് പി ടിയെ കാണാൻ ഉപ്പുതോട്ടിലെത്തും. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലെത്തി കുർബാനയിൽ പങ്കെടുത്ത ശേഷം പി ടി യുടെ കല്ലറയിലെത്തി പ്രാർത്ഥിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നശേഷം പി ടി തോമസിന്റെ ജന്മനാട്ടിൽനിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തത്.

Read Also: ‘ടിപിയുടെ രമയ്ക്കൊപ്പം പി.ടിയുടെ ഉമയും നിയമസഭയിലേക്ക്’; പ്രതിപക്ഷ നിരയിലെ വനിതാ കരുത്ത്

ഭൂരിപക്ഷത്തിലെ കണക്കുകൾ പോലെയായിരുന്നില്ല തൃക്കാക്കരയിലെ പോർമുഖം. മറുവശത്ത് മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ നേതൃത്വം നൽകി നാടിളക്കിയുള്ള പ്രചരണം. എന്നാൽ അപ്പോഴും ഏറെ സൗമ്യതയോടെയും പക്വതയോടെയുമാണ് ഉമ തോമസ് വോട്ടർമാരെ സമീപിച്ചത്. അപ്പോഴും എൽഡിഎഫിനെ 99ൽ നിർത്തുമെന്നും അവർ ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ടിരുന്നു. പി.ടി ചെയ്തത് പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അവർ ആവർത്തിച്ചു. അതിനിടെ രാഷ്ട്രീയത്തിലും കുടുംബപരമായും ഉറ്റസൌഹൃദം പുലർത്തിയിരുന്ന പ്രൊഫ. കെ വി തോമസ് മറുപാളയത്തിൽ എത്തിയപ്പോഴും ഏറെ സമചിത്തതയോടെയായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം.

Story Highlights: Uma Thomas Visit Upputhode Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top