കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെൻഷൻ; പ്രതിഷേധം തുടർന്ന് കെജിഎംഒഎ

കോഴിക്കോട് കുതിരവട്ടം ഗവൺമെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തതിൽ കെജിഎംഒഎ പ്രതിഷേധം തുടരുന്നു. കുതിരവട്ടം മാനസിക രോഗാശുപത്രിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഒപി ബഹിഷ്‌കരണവും തുടരുകയാണ്.
സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ഒപി ബഹിഷ്‌കരിക്കാനും ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ഡോക്ടർമാരും കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനുമാണ് തീരുമാനം. സർക്കാർ ഇടപെടൽ വൈകിയാൽ സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
ഇന്നലെ കോഴിക്കോട് കളക്ടറേറ്റിന് മുൻപിൽ ധർണയും നടത്തിയിരുന്നു. കുതിരവട്ടത്ത് ചികിത്സയിലുണ്ടായിരുന്ന റിമാൻഡ് പ്രതി ചുമര് തുളച്ച് പുറത്ത് കടന്ന് ബൈക്ക് മോഷ്ടിച്ച് പോകവെ വാഹനപകടത്തിൽ മരിച്ച സംഭവത്തിലാണ് സുപ്രണ്ട് കെ.സി.രമേശിനെ ആരോഗ്യമന്ത്രി ഇടപെട്ട് സസ്‌പെൻഡ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here