Advertisement

ഐപിഎലിൽ ബാംഗ്ലൂരിനെതിരെ സംഭവിച്ചതെന്ത്?; വെളിപ്പെടുത്തി റിയൻ പരഗ്

June 5, 2022
2 minutes Read

രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. ആദ്യ ഇന്നിംഗ്സിനു ശേഷം തിരികെ ഡഗൗട്ടിലേക്ക് നടക്കുകയായിരുന്ന രാജസ്ഥാൻ താരം റിയൻ പരഗും ആർസിബി താരം ഹർഷൽ പട്ടേലും തമ്മിലായിരുന്നു തർക്കം. മത്സരത്തിനു ശേഷം പരഗുമായി ഹസ്തദാനം ചെയ്യാൻ ഹർഷൽ തയ്യാറായതുമില്ല. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് പരഗ് വെളിപ്പെടുത്തിയിരിക്കുകയാണ്

“കഴിഞ്ഞ വർഷം ആർസിബിക്കെതിരെ കളിച്ചപ്പോൾ ഹർഷൽ എൻ്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. ഞാൻ തിരികെ നടക്കുമ്പോൾ ‘പോടാ’ എന്ന രീതിയിൽ അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു. അന്നേരം ഞാനത് കണ്ടില്ല. ഹോട്ടൽ മുറിയിൽ തിരികെയെത്തി റിപ്ലേ കാണുമ്പോഴാണ് ഇത് ശ്രദ്ധിച്ചത്. അത് എൻ്റെ മനസിലുണ്ടായിരുന്നു. ആർസിബിക്കെതിരെ അവസാന ഓവറിൽ ഹർഷലിനെ അടിച്ചപ്പോൾ ഞാൻ അതേ ആംഗ്യം തിരിച്ച് കാണിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല. ചീത്ത വിളിച്ചില്ല. പക്ഷേ, സിറാജ് എന്നെ വിളിച്ച് പറഞ്ഞു, “നീ കുട്ടിയാണ്. കുട്ടികളെപ്പോലെ പെരുമാറൂ” എന്ന്. ഞാൻ പറഞ്ഞു, “ചേട്ടാ, ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞില്ല” എന്ന്. അപ്പോഴേക്കും താരങ്ങൾ കൂടി. കളിക്ക് ശേഷം എനിക്ക് ഹസ്തദാനം നൽകാൻ ഹർഷൽ തയ്യാറായില്ല. അത് അപക്വമായി തോന്നി.”- പരഗ് പറഞ്ഞു. മത്സരത്തിൽ പരഗ് 56 റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights: riyan parag royal challengers bangalore rajasthan royals ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top