ടൂറിസം രംഗത്ത് രാജ്യാന്തര നിലവാരം ഉറപ്പുവരുത്താൻ ഷാർജ

എമിറേററിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുളള ആളുകളെ ആകർഷിക്കുന്നനടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ടൂർ ഗൈഡുകളുടെ നിലവാരം ഉറപ്പുവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഇംഗ്ലീഷ് അറബിക് ഉൾപ്പെടയുളള ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരും മികച്ച പെരുമാറ്റം കാഴ്ചവയ്ക്കുന്ന ഗൈഡുമാരെയും നിയമിക്കുമെന്ന് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
ടൂർ ഗൈഡുകൾക്കെതിരെ പരാതി ഉയർന്നാൽ പെർമിറ്റ് റദ്ദാക്കുമെന്ന് എസ് സിടിഡിഎ ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു. പെർമിറ്റില്ലാത്ത ഗൈഡുമാരെ ഒരിടത്തും അനുവജിദിക്കില്ലെന്നും ഒരു വർഷം കാലാവധിയുള്ള പെർമിറ്റ് പുതുക്കാൻ വീണ്ടും പരിശീലനം നേടണം. 2 വർഷം കഴിഞ്ഞിട്ടും പെർമിറ്റ് പുതുക്കിയില്ലെങ്കിൽ അസാധുവാകുമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: ഷാർജ കുട്ടികളുടെ വായനോത്സവത്തിന് സമാപനം
ടൂർഗൈഡുകൾക്ക് പരിശീലനപരിപാടികൾ സംഘടിപ്പിച്ച് വിവിധ തലങ്ങളിലുള്ള പരിശീലന ക്ലാസുകളിൽ വിജയിക്കുന്നവർക്കു മാത്രമാകും നിയമനമെന്നും ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
Story Highlights: Sharjah to ensure international standards in tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here