കൊവിഡ് കേസുകളിൽ വർധന; ജാഗ്രത കൈവിടരുത്,മാസ്‌ക് ധരിക്കണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട്

കൊവിഡ് കേസുകളിൽ വർധനയുണ്ടാകുന്നത് പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ കൊവിഡ് വകഭേദങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. ജാഗ്രത കൈവിടരുത്. മാസ്‌ക് ധരിക്കണം. (veenageorge about covid conditions in kerala)
വാക്‌സിനെടുക്കാൻ വിമുഖത കാണിക്കരുത്. 60 വയസിന് മുകളിലുള്ളവർ കൂടുതൽ ജാഗ്രത കാട്ടണം. വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്താൻ ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തും. കുട്ടികൾക്ക് സ്കൂളുകൾ കേന്ദ്രികരിച്ച് വാക്‌സിൻ നൽകാൻ നടപടി കൈക്കൊള്ളും. പ്രാഥമിക കൊവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടരണമെന്നും ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…
കൂടാതെ രാജ്യത്ത് 24 മണിക്കൂറിനിടെ 4270 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. പ്രതിദിന കേസുകൾ ഉയരാൻ കാരണം കൊവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവ് എന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം എൻ കെ അറോറ 24 നോട്. കേരളത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്.
ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലി ഉണ്ടായി . ഇത് സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം എൻ കെ അറോറ 24 നോട് പറഞ്ഞു.
Story Highlights: veenageorge about covid conditions in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here