Advertisement

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം

June 6, 2022
2 minutes Read

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാഖ്യത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

ഇടതുപക്ഷ സർക്കാർ ആർ എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നവെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആക്ഷേപം. വിവേചനത്തോടെയുള്ള നടപടിയാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി പോപ്പുലർ ഫ്രണ്ട് എത്തിയത്. 1500 ഓളം പേർ മാർച്ചിൽ പങ്കെടുത്തിരുന്നു.

Read Also: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍

ദേവസ്വം ബോർഡ് ജംഗ്‌ഷനിൽ മുന്നിൽ ബാരിക്കേഡുകൾ വച്ച് പൊലീസ് മാർച്ച് തടഞ്ഞിരുന്നു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പക്ഷെ പ്രവർത്തകർ പിന്തിരിഞ് പോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

Story Highlights: Conflict in the Popular Front March TVM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top