Advertisement

കൊവിഡ് ക്ലസ്റ്ററായി കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടി; ചടങ്ങിൽ പങ്കെടുത്ത 50 പേർക്ക് കൊവിഡ്

June 6, 2022
Google News 1 minute Read

കൊവിഡ് ക്ലസ്റ്ററായി സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടി. ചടങ്ങിൽ പങ്കെടുത്ത 50 പേർക്ക് കൊവിഡ് പോസിറ്റീവായെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച മുൻപ് നടന്ന കരൺ ജോഹറിൻ്റെ 50ആം പിറന്നാൾ ആഘോഷച്ചടങ്ങിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, ഹൃത്വിക് റോഷൻ, തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങൾ പങ്കെടുത്തിരുന്നു. യാഷ് രാജ് സ്റ്റുഡിയോയിൽ വച്ചായിരുന്നു പാർട്ടി.

ചടങ്ങിലുണ്ടായിരുന്ന ഷാരൂഖ് ഖാൻ, കത്രീന കൈഫ്, വിക്കി കൗശൽ, ആദിത്യ റോയ് കപൂർ തുടങ്ങിയവർക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തുവന്നിരുന്നു. എന്നാൽ, ഇവരെ കൂടാതെ ഒട്ടേറെ ആളുകളും കൊവിഡ് പോസിറ്റീവാണെന്നും ഇവരൊക്കെ ക്വാറൻ്റീനിലാണെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിയിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയ നടൻ കാർത്തിക് ആര്യനും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കാർത്തിക് ആര്യൻ പാർട്ടിയിൽ പങ്കെടുത്തിരുന്നില്ല.

Story Highlights: karan johar birthday party covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here