Advertisement

വിദ്വേഷ പ്രസംഗക്കേസ്: പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

June 6, 2022
2 minutes Read

വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് പി സി ജോര്‍ജിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നില്‍ ഹാജരാകാതെ ജോര്‍ജ് ത്യക്കാക്കരയില്‍ പോകുകയായിരുന്നു. ഇതോടെ ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. തൃക്കാക്കരയിലേക്ക് താന്‍ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയില്‍ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോര്‍ജ് മറുപടി നല്‍കുകയായിരുന്നു.

Read Also: പുടിന്‍ വിമര്‍ശകനെ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു

ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി. പൊലീസിന് മുന്‍പില്‍ മൊഴി നല്‍കാന്‍ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

Story Highlights: p c george will appear for questioning today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top