Advertisement

കാപ്പിയിൽ കോഴിയിറച്ചി ; ഹോട്ടലിനെതിരെ പരാതിയുമായി യുവാവ്

June 7, 2022
Google News 5 minutes Read
chicken piece found in coffee

കാപ്പിയിൽ കോഴിയിറച്ചി കണ്ടെത്തിയതായി പരാതി. തേർഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെയാണ് സുമിത് സൗരഭ് എന്ന യുവാവ് പരാതി നൽകിയത്. ( chicken piece found in coffee )

ഫുഡ് ഡെലിവെറി ആപ്പായാ സൊമാറ്റോയിലൂടെയാണ് സുമിത് കാപ്പി ഓർഡർ ചെയ്തത്. എന്നാൽ കുടിച്ച് അൽപം കഴിഞ്ഞപ്പോഴാണ് കാപ്പിയിൽ കോഴിയിറച്ചിയുടെ കഷ്ണം കണ്ടെത്തിയത്. തുടർന്ന് ചിത്രം സഹിതം സുമിത് ട്വിറ്ററിൽ പോസ്റ്റിടുകയായിരുന്നു. ട്വീറ്റിൽ ഹോട്ടലിനേയും സൊമാറ്റോയേയും സുമിത് ടാഗ് ചെയ്തു.

തൊട്ടുപിന്നാലെ മറുപടിയുമായി സൊമാറ്റോ രംഗത്ത് വന്നു. പരാതിയെ കുറിച്ച് അന്വേഷിക്കുകയാണെന്നായിരുന്നു സൊമാറ്റോ നൽകിയ മറുപടി. എന്നാൽ ഹോട്ടൽ അധികൃതർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Read Also: ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം : കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

സംഭവം വിവാദമായതോടെ നിരവധി ട്വിറ്റർ ഉപഭോക്താക്കളാണ് കോഫി ഷോപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Story Highlights: chicken piece found in coffee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here