Advertisement

1776 മലകൾ, കണ്ടാൽ ചോക്ലേറ്റ് കുന്നുകൾ പോലെ; പരന്നുകിടക്കുന്ന കൗതുക കാഴ്ചകൾ തേടി…

June 7, 2022
1 minute Read

അത്ഭുതങ്ങളുടെ വിസ്മയലോകമാണ് ഈ ഭൂമി. വർണങ്ങൾ കൊണ്ടും കൗതുകങ്ങൾ കൊണ്ടും സമൃദ്ധം. ഈ കാണാകാഴ്ചകൾ തേടിയുള്ള മനുഷ്യന്റെ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ് സത്യം. അതുപോലൊരു കാഴ്ചയാണ് അങ്ങ് ഫിലിപ്പീൻസിലെ ചോക്ലേറ്റ് ഹിൽസ്. കണ്ടാൽ ചോക്ലേറ്റ് കൊണ്ടുള്ള മലയാണെന്നെ തോന്നുകയുള്ളൂ. ഇതുപോലത്തെ 1776 മലകൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ. ഈ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. ലോകത്തിലെ തന്നെ വളരെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഈ മലനിരകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഫിലിപ്പീൻസിലെ ബോഹോൾ പ്രവിശ്യയിലാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്. രൂപത്തിലും കാഴ്ചയിലും ചോക്ലേറ്റിനോടുള്ള രൂപസാദൃശ്യമാണ് സെബുവാനോ മലനിരകൾക്ക് ചോക്ലേറ്റ് ഹിൽസ് എന്ന പേര് നൽകിയത്. 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ മലനിരകൾ പരന്നുകിടക്കുന്നത്. ഫിലിപ്പീൻസിലെ ദേശീയ ജിയോളജികൾ സ്മാരകമായി ചോക്ലേറ്റ് ഹിൽസിനെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രവുമല്ല ബോഹോൾ പ്രവിശ്യയുടെ പതാകയിലും ചോക്ലേറ്റ് ഹിൽസ് ഇടം പിടിച്ചിട്ടുണ്ട്.

മലനിരകളിലെ പുല്ലുകൾ വേനൽ കാലത്ത് കരിഞ്ഞ് ചോക്ലേറ്റ് നിറത്തിലാകും. അങ്ങനെയാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ഈ ചോക്ലേറ്റ് കുന്നുകളിൽ രണ്ടെണ്ണം ടൂറിസ്റ്റ് റിസോർട്ടുകളാക്കി മാറ്റി. ഒന്ന് സാഗ്ബയാൻ കൊടുമുടിയും മറ്റൊന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ചോക്ലേറ്റ് ഹിൽസ് കോംപ്ലക്സ് ആണ്. ആയിര കണക്കിന് വർഷങ്ങൾ നീണ്ട മണ്ണൊലിപ്പും മഴയും കാരണം ഈ പ്രദേശത്തെ ചുണ്ണാമ്പ് കല്ലുകൾ അലിഞ്ഞാണ് ഈ ചോക്ലേറ്റ് മലകൾ രൂപപ്പെട്ടത്.

Story Highlights: chocolate hills in philippines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top