Advertisement

കേരളാ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം നേതാക്കളുടെ പേരിൽ പണം തട്ടിപ്പ്

June 7, 2022
1 minute Read
fake kerala bank job offering

മലമ്പുഴ എംഎൽഎ എ പ്രഭാകരന്റേയും സിപിഐഎം പാലക്കാട്, കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേരിൽ ജോലി തട്ടിപ്പ്. കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും രണ്ടംഗ സംഘം പണം തട്ടി. എ പ്രഭാകരൻ എംഎൽഎയുടെ അറിവോടെയാണ് നിയമനമെന്ന് ഉദ്യോഗാർത്ഥിയെ തെറ്റിധരിപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. തട്ടിപ്പിനെതിരെ പ്രഭാകരൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

കേരള ബാങ്കിലെ ക്ലാർക്ക് നിയമനത്തിന്റെ പേരിൽ പലരിൽ നിന്നായി കണ്ണൂർ സ്വദേശി സിദ്ദിഖും പാലക്കാട് ധോണി സ്വദേശി വിജയകുമാറും പണം ആവശ്യപ്പെടുകയും ചിലർ പണം കൈമാറുകയും ചെയ്തിട്ടുണ്ട്.മലമ്പുഴ എംഎൽഎ എ പ്രഭാകരന്റെയും സിപിഐഎം പാലക്കാട്,കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും സഹായം തങ്ങൾക്കുണ്ടെന്ന് ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

Read Also: ഇടതുപക്ഷ സാംസ്കാരിക ഗുണ്ടായിസത്തെ എതിർക്കുന്ന സിനിമാക്കാരൻ; ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട എ പ്രഭാകരൻ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എംഎൽഎയുമായോ പാർട്ടി ജില്ലാ സെക്രട്ടറിമാരുമായോ ഒരു ബന്ധവുമില്ലാത്തയാളുകളാണ് തട്ടിപ്പിന്, ഭരണകക്ഷി നേതാക്കളെ മറയാക്കാൻ ശ്രമിച്ചത്.

ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ സ്വദേശി സിദ്ധിഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. എംഎൽഎയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ തട്ടിപ്പിനിരയായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: fake kerala bank job offering

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top