Advertisement

‘ശുചിത്വ ഇന്‍ഡക്‌സില്‍ കേരളം പിന്നില്‍’; കൊച്ചിയിലെ മാലിന്യം നീക്കം ചെയ്ത് കേന്ദ്രമന്ത്രി; ഒപ്പം വിമര്‍ശനം

June 7, 2022
2 minutes Read
piyush goyal cleaned waste cleaned in kochi

കേരളത്തിലെത്തിയ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എറണാകുളം ക്വീന്‍സ് വാക്ക് വെ യില്‍ പ്ലോഗിങ് നടത്തി. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കേന്ദ്രമന്ത്രി നടത്തത്തിനൊപ്പം വഴിയരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. കൊച്ചി നഗരത്തിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമെന്ന് പീയുഷ് ഗോയല്‍ പ്രതികരിച്ചു. ശുചിത്വ ഇന്‍ഡക്‌സില്‍ ഏഴ് കൊല്ലം കൊണ്ട് കേരളം അഞ്ചാം സ്ഥാനത്തുനിന്ന് 324ാം സ്ഥാനത്തേക്ക് താഴ്ന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നലെ കേരളത്തിലെത്തിയ പീയുഷ് ഗോയല്‍ ഇന്ന് രാവിലെ തന്നെ കൊച്ചി നഗരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിറങ്ങി. മറൈന്‍ ഡ്രൈവ് മുതല്‍ ക്വീന്‍സ് വാക്ക് വെ ഭാഗവും കേന്ദ്രമന്ത്രി പ്രഭാത നടത്തത്തിനിടെ സന്ദര്‍ശിച്ചു. മന്ത്രിക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പങ്കാളികളായി. വഴിയരികിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അടുത്തുള്ള വേസ്റ്റ്ബാസ്‌കറ്റില്‍ നിക്ഷേപിച്ചതും കേന്ദ്രമന്ത്രി തന്നെയാണ്.

Read Also: പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത

കൊച്ചിയിലെ മാലിന്യ നിര്‍മാര്‍ജനത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി കൊച്ചി നഗരം തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാല്‍ ശുചിത്വത്തോടെ പരിപാലിക്കാത്തത് ഏറെ ദുഖകരമാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights: piyush goyal cleaned waste cleaned in kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top