നബി വിരുദ്ധ പരാമർശം: ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് അൽഖ്വയ്ദ

മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാവിന്റെ ആക്ഷേപകരമായ പരാമർശത്തിനെതിരെ അറബ് രാജ്യങ്ങൾ പ്രതിഷേധിച്ചതിന് പിന്നാലെ ഇന്ത്യക്ക് ഭീഷണിയുമായി അൽ ഖ്വയ്ദ. ഗുജറാത്ത്, യുപി, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം നടത്താമെന്ന് അൽ ഖ്വയ്ദ മുന്നറിയിപ്പ് നൽകി.
മുഹമ്മദ് നബിയുടെ മഹത്വത്തെ അവഹേളിച്ചവർ ഫലത്തിനായി കാത്തിരിക്കണം. ഇത്തരക്കാരെ ദേഹത്ത് ബോംബ് കെട്ടി ജിഹാദികൾ പാഠം പഠിപ്പിക്കുമെന്ന് അൽ ഖ്വയ്ദ ഭീഷണിപ്പെടുത്തി. അതേസമയം, കത്ത് പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. മുൻകരുതൽ എന്ന നിലയിൽ ഊർജിത അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലെയും പൊലീസ് ജാഗ്രതയിലാണ്.
Story Highlights: al qaeda threatens suicide attack in india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here